ഡല്‍ഹിയില്‍ 1330 ബലാത്സംഗ കേസുകള്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഈ വര്‍ഷം ഒക്ടോബര്‍ മാസം വരെ ഡല്‍ഹിയില്‍ 1330 ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഡല്‍ഹി പൊലീസ്. 2844 പീഡന കേസുകളും, സ്ത്രീകളെ ശല്യം ചെയ്ത 793 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്ത്രീകളെ തട്ടിക്കൊണ്ട് പോയ 3000 കേസുകളും ഭര്‍ത്താക്കന്മാരുടെ പീഡനത്തിന് ഇരയായ 2487 കേസുകളും സ്ത്രീധനത്തിന്റെ പേരില്‍ കൊല്ലപ്പെട്ട 123 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

റിപ്പോര്‍ട്ട് പരിശോധിച്ച സുപ്രീംകോടതി രാജ്യത്തെ സ്ത്രീകള്‍ നിശബ്ദമായി പീഡനങ്ങള്‍ സഹിച്ചുകൊണ്ടിരിക്കുകയാണെന്ന് വിലയിരുത്തി. കഴിഞ്ഞ അഞ്ച് വര്‍ഷമായി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. ചുരുക്കം ചില കേസുകള്‍ മാത്രമാണ് പുറത്ത് വരുന്നതെന്നും കോടതി നിരീക്ഷിച്ചു.

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന ഒരു സംഘര്‍ഷത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്. സുപ്രീംകോടതി ആവശ്യപ്പെട്ടത് പ്രകാരമാണ് ഡല്‍ഹി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :