ആദര്‍ശ് അഴിമതി: അശോക് ചവാനെതിരെ കുറ്റപത്രം

മുംബൈ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
രാഷ്ട്രീയത്തെ പിടിച്ചുലച്ച ആദര്‍ശ് അഴിമതിക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ ഉള്‍പ്പെടെ 13 പേര്‍ പ്രതിപ്പട്ടികയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. 10,000 പേജുകള്‍ വരുന്ന കുറ്റപത്രമാണ് മുംബൈ സെഷന്‍സ് കോടതിയില്‍ സി ബി ഐ സമര്‍പ്പിച്ചത്.

കേസ് റജിസ്റ്റര്‍ ചെയ്ത പതിനെട്ടാം മാസമാണ് സി ബി ഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

ആദര്‍ശ് അഴിമതിയാരോപണം, അന്ന് മുഖ്യമന്ത്രിയായിരുന്ന അശോക് ചവാന്റെ കസേര തെറിപ്പിക്കുന്നതിന് വരെ കാരണമായിരുന്നു. 2011 ജനുവരി 29-നാണ് സി ബി ഐ കേസ് റജിസ്റ്റര്‍ ചെയ്തത്. കേസില്‍ ഒമ്പത് പേരെ സി ബി ഐ അറസ്റ്റ് ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :