മറാഠ്‌വാഡ മറ്റൊരു പാകിസ്ഥാന്‍ ആകുന്നു: ബാല്‍ താക്കറെ

മുംബൈ| WEBDUNIA|
PRO
PRO
മഹാരാഷ്ട്രയിലെ മറാഠ്‌വാഡ മേഖല മറ്റൊരു പാകിസ്ഥാനായി മാറുകയാണെന്ന് ശിവസേനാ തലവന്‍ ബാല്‍ താക്കറെ. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ലഷ്കര്‍ ഇ തൊയ്ബ ഭീകരന്‍ അബു ജുന്‍ഡാല്‍ മറാഠ്‌വാഡ മേഖലയില്‍ നിന്നാണ്. ഇതേക്കുറിച്ച് പാര്‍ട്ടി മുഖപത്രമായ സാമ്നയിലൂടെ പ്രതികരിക്കുകയായിരുന്നു താക്കറെ.

യോഗികളുടെ നാടായിരുന്നു മറാഠ്‌വാഡ്. എന്നാല്‍ ഇപ്പോള്‍ അത് ഭീകരരുടെ നാടായി മാ‍റുകയാണ്- താക്കറെ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ നാലഞ്ച് വര്‍ഷത്തിനിടെ, ഇന്ത്യയില്‍ എവിടെ ഭീകരപ്രവര്‍ത്തനം നടന്നാലും, അതിനെല്ലാം മറാഠ്‌വാഡയുമായി ബന്ധമുണ്ടാകും എന്ന സ്ഥിതിയാണ്. ഘട്കോപര്‍ സ്ഫോടനം, ജര്‍മന്‍ ബേക്കറി സ്ഫോടനം, ഗുജറാത്ത് സ്ഫോടനം എന്നിവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്.

മറാഠ്‌വാഡ മറ്റൊരു പാകിസ്ഥാന്‍ ആയി മാറുന്നത് മഹാരാഷ്ട്രയ്ക്ക് മാത്രമല്ല, രാജ്യത്തിന് തന്നെ ഭീഷണിയാണെന്ന് താക്കറെ അഭിപ്രായപ്പെടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :