അബു ഹംസ മഹാരാഷ്ട്ര വനിതാ മന്ത്രിയുടെ വീട്ടില്‍ താമസിച്ചു
ന്യൂഡല്‍ഹി|
WEBDUNIA|
PTI
PTI
കഴിഞ്ഞ ദിവസം അറസ്റ്റിലായ മുംബൈ ഭീകരാക്രമണക്കേസ് സൂത്രധാരന്‍ സയ്യിദ് സബിയുദ്ദീന്‍ അന്‍സാരി(അബു ഹംസ) മഹാരാഷ്ട്രയിലെ ഒരു വനിതാ മന്ത്രിയുടെ വീട്ടില്‍ താമസിച്ചതായി റിപ്പോര്‍ട്ട്. ഡല്‍ഹി പൊലീസ് ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. മഹാരാഷ്ട്ര വിദ്യാഭ്യാസമന്ത്രി ഫൌസിയ ഖാന്റെ വീട്ടില്‍ ആണ് അബു ഹംസ താമസിച്ചത്.
2009-ല്‍ ആണ് ഇയാള്‍ മന്ത്രിയുടെ മുംബൈയിലെ വീട്ടില്‍ താമസിച്ചത്. അന്ന് ഫൌസിയ ഖാന്‍ നിയമസഭാംഗം മാത്രമായിരുന്നു.
തന്റെ ഔദ്യോഗിക വസതിയില്‍ പലരും താമസിച്ചിട്ടുണ്ടെന്നും അവരെക്കുറിച്ചുള്ള സകല വിവരങ്ങളും തനിക്ക് അറിയണമെന്നില്ലെന്നും മന്ത്രി പറഞ്ഞു. അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കാമെന്നും അവര്‍ വ്യക്തമാക്കി.