ആണവ ഉടമ്പടിക്ക് രാഹുലിന്‍റെ പിന്തുണ

ന്യൂഡല്‍‌ഹി| WEBDUNIA| Last Updated: ചൊവ്വ, 14 ഓഗസ്റ്റ് 2007 (12:46 IST)
ഇന്തോ യു.എസ്. ആണവ കരാറിന് രാഹുല്‍ ഗാന്ധി എം.പിയുടെ പിന്തുണ. ‘ ഇത് നല്ല ഉടമ്പടിയാണ്. ഇത് ഇന്ത്യക്ക് നല്ലതാണ്- രാഹുല്‍ ഗാന്ധി തിങ്കളാഴ്‌ച്ച പറഞ്ഞു.

ഇന്തോ യു.എസ് ആണവ കരാറിനെക്കുറിച്ച് പാര്‍ലമെന്‍റില്‍ ചര്‍ച്ച വരുമ്പോള്‍ ഇതിനെക്കുറിച്ച് സംസാരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.ഓഗസ്റ്റ് 20 നാണ് ഈ വിഷയത്തില്‍ ചര്‍ച്ച നടക്കുക.

എന്നാല്‍, പാര്‍ലമെന്‍റില്‍ ഇന്തോ യു.എസ് ആണവ കരാറിനെക്കുറിച്ച് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് പ്രസ്‌താവന നടത്തുമ്പോള്‍ സോണിയ നിശബ്‌ദയായിട്ടായിരുന്നു ഇരുന്നത്.

പ്രധാനമന്ത്രി പ്രസ്താവന നടത്തുമ്പോള്‍ പ്രതിപക്ഷം തുടര്‍ച്ചയായി പാര്‍ലമെന്‍റില്‍ ബഹളം നടത്തിയിരുന്നു. ഇന്തോ യു.എസ് ആണവകരാര്‍ പാര്‍ലമെന്‍റില്‍ വോട്ടിനിടണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം.

പ്രസ്താവനയില്‍ എതിര്‍പ്പു പ്രകടിപ്പിച്ച് ഇടതുപക്ഷം പാര്‍ലമെന്‍റില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :