ബിഎസ്എഫില്‍ കോണ്‍സ്റ്റബിള്‍

BSF
FILEFILE
ബി.എസ്.എഫില്‍ ഹെഡ്കോണ്‍സ്റ്റബിള്‍മാരുടെ 166 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെപ്തംബര്‍ 24 മുതല്‍ ബാംഗ്ലൂരില്‍ ബി.എസ്.എഫ് എസ്.ടി.എസ് യെലഹങ്കയില്‍ നടത്തുന്ന റിക്രൂട്ട്‌മെന്‍റ് റാലിയിലൂടെയാണ് തെരഞ്ഞെടുപ്പ്.

കേരളത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ ഈ സെന്‍ററിലേക്കാണ് അപേക്ഷിക്കേണ്ടത്. പുരുഷന്മാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി.

ഹെഡ് കോണ്‍സ്റ്റബിള്‍ (റേഡിയോ ഓപ്പറേറ്റര്‍)
145 ഒഴിവ്. (ജനറല്‍ 59, എസ്.സി 34, എസ്.ടി 20, ഒബിസി 32). യോഗ്യത - എസ്.എസ്.എല്‍.സി പാസും റേഡിയോ ആന്‍ഡ് ടി,വി, ഇലക്ട്രോണിക്സ് ട്രേഡുകളിലൊന്നില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കില്‍ ഫിസിക്സും കണക്കും കെമിസ്ട്രിയും പഠിച്ച് പ്ളസ്ടു/തത്തുല്യ യോഗ്യത.

ഹെഡ്കോണ്‍സ്റ്റബിള്‍ (ഫിറ്റര്‍)
21 ഒഴിവ്. (ജനറല്‍ 9, എസ്.സി 4, എസ്.റ്റി 3, ഒ.ബി.സി 5). യോഗ്യത - എസ്.എസ്.എല്‍.സിയും എന്‍ജിന്‍ ഫിറ്റര്‍, ഡീസല്‍ മെക്കാനിക്ക്, ഓട്ടോമൊബൈല്‍, മോട്ടോര്‍ മെക്കാനിക്ക് എന്നീ ട്രേഡുകളിലൊന്നില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കില്‍ ഫിസിക്സും കണക്കും കെമിസ്ട്രിയും പഠിച്ച് പ്ളസ്ടു/തത്തുല്യ യോഗ്യത.

പ്രായം: 2007 ജൂലൈ 28ന് 18നും 23നും ഇടയ്ക്ക്. (1984 ജൂലൈ 28നും 1989 ജൂലൈ 28നും ഇടയ്ക്ക് ജനിച്ചവരാകണം). എസ്.സി/എസ്.ടി, ഗവ. ജീവനക്കാര്‍, ബി.എസ്.എഫുകാര്‍ എന്നിവര്‍ക്ക് അഞ്ചും ഒബിസിക്ക് മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയിള്‍ ഇളവ്. വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത ഇളവ് ലഭിക്കും.

ഉയരം: 170 സെ.മീ. (എസ്.ടിക്ക് 162.5 സെ. മീ.) നെഞ്ചളവ് 80 സെ. മീ. (5 സെ. മീ വികസിപ്പിച്ച് 85 സെ. മീ., എസ്ടിക്ക് 76-81 സെ. മീ.).

ദൂരക്കാഴ്ച 6/6, 6/9 കണ്ണടയില്ലാതെ. കളര്‍വിഷന്‍ ടെസ്റ്റും പാസാകണം. എഴുത്തുപരീക്ഷയും 1.6 കി. മീ. ഓട്ടം (ആറരമണിക്കൂര്‍), ലോംഗ് ജമ്പ് (3.65 മീറ്റര്‍) എന്നീ കായികക്ഷമതാ പരിശോധനയും ഉണ്ടാകും.

നിശ്ചിത മാതൃകയിലുള്ള എ-4 വലിപ്പമുള്ള കടലാസില്‍ അപേക്ഷാഫോറവും അഡ്മിറ്റ്കാര്‍ഡും തയ്യാറാക്കി ഫോട്ടോപതിച്ച് ഗസറ്റഡ് ഓഫീസര്‍ അറ്റസ്റ്റ് ചെയ്യണം. ഒരു ഫോട്ടോ ഗസറ്റഡ് ഓഫീസര്‍ അറ്റസ്റ്റ്ചെയ്തത് അപേക്ഷക്കൊപ്പം പിന്‍ ചെയ്യണം.

യോഗ്യത, പ്രായം, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റ്, വിമുക്തഭടന്മാര്‍ക്ക് ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അറ്റസ്റ്റ് ചെയ്ത കോപ്പികളും അപേക്ഷക്കൊപ്പം അയക്കണം.

അപേക്ഷാഫീസ് 50 രൂപ (എസ്.സി/എസ്ടി/വിമുക്തഭടസ്ഥാര്‍ക്കും ഫീസില്ല) The DIG/Commandant, BSF STS Yelehanka, Bangalore, Pin - 560063 എന്ന പേരില്‍ ബാംഗ്ലൂരില്‍ മാറാവുന്ന വിധം എസ്.ബി.ഐ ഡി.ഡി/ഇന്ത്യന്‍ പോസ്റ്റല്‍ ഓര്‍ഡര്‍ ആയി അപേക്ഷക്കൊപ്പം വയ്ക്കണം.

തിരുവനന്തപുരം | WEBDUNIA| Last Modified ചൊവ്വ, 31 ജൂലൈ 2007 (13:05 IST)
ഇതുകൂടാതെ സ്വന്തം വിലാസമെഴുതിയ 25 X 12 സെ.മീ. വലുപ്പമുള്ള രണ്ടു കവറുകളില്‍ ആവശ്യത്തിന് സ്റ്റാമ്പ് പതിച്ച് അതും അപേക്ഷക്കൊപ്പം വയ്ക്കണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :