ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ചൊവ്വ, 31 ജൂലൈ 2007 (10:42 IST)
രാജ്യത്തെ മൊബൈല്‍ ഫോണ്‍ രംഗത്ത് മുന്‍ നിരയിലുള്ള ഭാരതി എയര്‍ടെല്‍ തങ്ങളുടെ എസ്.റ്റി.ഡി നിരക്കുകളില്‍ വര്‍ദ്ധന വരുത്താന്‍ തീരുമാനിച്ചു.
ഇതനുസരിച്ച് തങ്ങളുടെ ഡല്‍ഹി മേഖലയിലെ മൊബൈല്‍ സേവനം ലഭിക്കുന്ന വരിക്കാര്‍ക്ക് 32 ശതമാനം വരെ ഉയര്‍ന്ന എസ്.റ്റി.ഡി നിരക്ക് നല്‍കേണ്ടിവരും. 2007 ഓഗസ്റ്റ് ഒന്നാം തീയതി മുതലാണ് വര്‍ദ്ധിച്ച നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്.
അതേ സമയം ലൈഫ് ടൈം വാലിഡിറ്റി സേവനം നിലവില്‍ ലഭ്യമാവുന്ന ഉപഭോക്താക്കള്‍ക്ക് ഈ വര്‍ദ്ധിച്ച നിരക്കുകള്‍ ബാധകമാവില്ലെന്നും കമ്പനി പറയുന്നു. ഇതോറ്റൊപ്പം ഈസി ലൈഫ് ടൈം വാലിഡിറ്റി, എയര്‍ടെല്‍ യുവ കാര്‍ഡ്, എയര്‍ടെല്‍ യൂത്ത് പാക്ക് എന്നീ പാക്കേജുകള്‍ക്കും പുതിയ വര്‍ദ്ധിച്ച നിരക്ക് ബാധകമാവില്ല.
അതുപോലെ തന്നെ എയര്‍ടെല്‍ വരിക്കാരായി ആറു മാസം ആകാത്ത വരിക്കാര്‍ക്കും ഈ വര്‍ദ്ധിച്ച നിരക്കുകള്‍ ബാധകമാവില്ല. ആറുമാസം തികയുന്ന മുറയ്ക്കാവും പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക എന്നും കമ്പനി പറയുന്നു.