പാക്: ആണവ കരാറില്ലെന്ന് യു എസ്

വാഷിംഗ്ടണ്‍| WEBDUNIA|
പാകിസ്ഥാനുമായി അണവ സഹകരണത്തിന് സാധ്യതയില്ലെന്ന് അമേരിക്ക ആവര്‍ത്തിച്ച് വ്യക്തമാക്കി.

ഇന്ത്യയുമായി ആണവ സഹകരണ കരാര്‍ നടപ്പിലാക്കുന്നു എന്നതിനാല്‍ പാകിസ്ഥാനുമായി അത്തരം ഒരു കരാര്‍ നടപ്പിലാക്കണമെന്നില്ല. ഇന്ത്യയുടെയും പാകിസ്ഥാന്‍റെയും പശ്ചാത്തലം വ്യത്യസ്തമാണ്- സ്റ്റേറ്റ് ഡിപ്പാര്‍ട്ട് മെന്‍റ് വക്താവ് ടൊം കാസി പറഞ്ഞു.

ഇന്ത്യ ഉത്തരവാദിത്തമുള്ള രാജ്യമാണ്. അണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവച്ചിലെങ്കിലും ഉത്തരവാദിത്വത്തോടെ ആണ് ഇന്ത്യ പെരുമാറിയിട്ടുള്ളത് - ടോം കാസി പറഞ്ഞു.

ഇന്ത്യയുടെ ആണവ സംവിധാനത്തില്‍ ഭൂരിപക്ഷവും ആണവ നിര്‍വ്യാപനത്തിന്‍റെ മുഖ്യ ധാരയിലേക്ക് കൊണ്ടു വരാന്‍ ഞങ്ങള്‍ നീക്കം നടത്തിയിട്ടുണ്ട്. പ്രത്യേകിച്ചും സിവിലിയന്‍ ആണവപദ്ധതിയുമായി ബന്ധപ്പെട്ടത്- കാസി വെളിപ്പെടുത്തി.

പാകിസ്ഥാനുമായി അമേരിക്കയ്ക്ക് നല്ല ബന്ധമാണുളളത്. അല്‍-ക്വൊയ്ദ തുടങ്ങിയ ഭീകരസംഘടനകള്‍ക്കെതിരെ പോരാടുന്നതിന് അമേരിക്കയും പാകിസ്ഥാനും സഹകരിച്ച പ്രവര്‍ത്തിക്കുന്നു- കാസി പറഞ്ഞു.

പാകിസ്ഥാനും ഇന്ത്യയുമായി അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ വേണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും കാസി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :