റയില്‍വെ മന്ത്രിപദത്തില്‍ നിന്ന് പുറത്തായ പവന്‍കുമാര്‍ ബന്‍സാലും ഭാര്യയും ഒരു ആടിന് തീറ്റ നല്കുന്ന വീഡിയോ യൂട്യൂബില്‍ പ്രചരിക്കുകയാണിപ്പോള്‍. ആടിനെ പിന്നീട് ബലി കൊടുത്തു എന്നാണ് വിവരം. ദോഷങ്ങളും നിര്‍ഭാഗ്യവും ദുര്‍നിമിത്തങ്ങളും മാറ്റാനായി ആടിനെ ബലികൊടുക്കുന്ന വിശ്വാസത്തിന്റെ ഭാഗമായാണ് ഇത് ചെയ്തത്.
റയില്‍വെ അഴിമതി ആരോപണത്തില്‍പ്പെട്ട ബന്‍സാല്‍ സിബിഐയുടെ നിരീക്ഷണത്തിലാണ്. അദ്ദേഹത്തിന്റെ മന്ത്രിസ്ഥാനത്തിന് ഇളക്കം തട്ടിയതും ഇക്കാരണത്താലാണ്.
നിര്‍ഭാഗ്യം അകറ്റാന്‍ വേണ്ടിയാണ് വെള്ളിയാഴ്ച ആടിനെ അദ്ദേഹം ബലി നല്‍കിയത് എന്നാണ് വിവരം.