സുരക്ഷാഭീഷണി: രണ്ട് താരങ്ങള്‍ കൂടി മടങ്ങി

ഹൈദരാബാദ്| WEBDUNIA| Last Modified വ്യാഴം, 13 ഓഗസ്റ്റ് 2009 (18:38 IST)
സുരക്ഷാഭീഷണി കണക്കിലെടുത്ത് ലോക ബാഡ്മിന്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും രണ്ട് വിദേശതാരങ്ങള്‍ കൂടി മടങ്ങി. ഓസ്ട്രിയയുടെ ഡബിള്‍സ് താരങ്ങളായ പീറ്റര്‍ സൌനെര്‍, ജുയേര്‍ഗന്‍ കോച്ച് എന്നിവരാണ് മടങ്ങിയത്.

സ്വാതന്ത്ര്യദിനാഘോഷം കൂടി കണക്കിലെടുക്കുമ്പോള്‍ ഇവിടെ സുരക്ഷിതമാണെന്ന് തോന്നുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ മടങ്ങിയത്. ഓസ്ട്രിയന്‍ എംബസിയുടെയും വിദേശകാര്യമന്ത്രാലയത്തിന്‍റെയും ഉപദേശപ്രകാരമാണ് മടങ്ങുന്നതെന്നും ഇവര്‍ വ്യക്തമാക്കി. എന്നാല്‍ മറ്റൊരു ഓസ്ട്രിയന്‍ താരവും പരിശീലകനും ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കുന്നുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

ഓസ്ട്രിയന്‍ എംബസി പുതുതായി സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചതായി അറിയില്ലെന്നാണ് സംഘാടകര്‍ പറയുന്നത്. നേരത്തെ ഇംഗ്ലണ്ട് ടീമും സുരക്ഷാഭീഷണി കണക്കിലെടുത്ത് ടൂര്‍ണ്ണമെന്‍റില്‍ നിന്ന് പിന്‍‌മാറിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :