ബാഡ്‌മിന്‍റണ്‍; ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടി

ഹൈദരാബാദ്‌| WEBDUNIA|
ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്‌ക്ക്‌ ആദ്യം തന്നെ തിരിച്ചടി. പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ മലയാളി ജോഡിയായ സനേവ്‌ തോമസും രൂപേഷ്‌കുമാറും പുറത്തായി.

ആദ്യ റൗണ്ടില്‍ ലോക പതിന്നാലാം സീഡായ ജപ്പാന്‍റെ കെനിച്ചി ഹയാക്കാവ-കെന്‍റ കസൂനൊ സഖ്യത്തോടാണ് ഇന്ത്യന്‍ താരങ്ങള്‍ കീഴടങ്ങിയത്. സ്‌കോര്‍: 13-21, 21-23.

സ്വന്തം പിഴവുകളാണ് ഇന്ത്യന്‍ ജോഡിക്ക് വിനയായത്. ആദ്യസെറ്റ് നേടി മേധാവിത്വമുറപ്പിച്ച ജപ്പാന്‍ സഖ്യത്തിനെതിരെ രണ്ടാം സെറ്റില്‍ ശക്തമായ മത്സരം കാഴ്ചവെക്കാന്‍ കഴിഞ്ഞെങ്കിലും അവസാന നിമിഷങ്ങളില്‍ രൂപേഷും സനേവും പതറുകയായിരുന്നു.

രണ്ടാം സെറ്റില്‍ 20-16 ന് ലീഡ്‌ ചെയ്‌തശേഷമായിരുന്നു ഇന്ത്യയുടെ കീഴടങ്ങല്‍. മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ അപര്‍ണ്ണ ബാലനും അരുണ്‍ വിഷ്ണുവും ജപ്പാന്‍ സഖ്യത്തോട് പരാജയപ്പെട്ടു. സ്കോര്‍ (14-21,20-22). സിംഗിള്‍സില്‍ ഇന്ത്യയുടെ അതിഥി മുതാത്കറും പരാജയപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :