അസുഖം ‘ത്രിനാഡി ശൂല്‍‘; വനിതാഡോക്ടറുടെ സേവനം രണ്ട് മണിക്കൂര്‍ ലഭ്യമാക്കണമെന്ന് പീഡനക്കേസില്‍ അകത്തായ അസാറാം ബാപ്പു

ജോധ്പൂര്‍| WEBDUNIA|
PRO
'ത്രിനാഡി ശൂല്‍' എന്ന അസുഖമുള്ള തന്റെ ചികിത്സയ്ക്കായി ജയിലില്‍ ആയുര്‍വേദ ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്ന് പീഡനക്കേസില്‍ അറസ്റ്റിലായ വിവാദ ആത്മീയ ആചാര്യന്‍ അസാറാം ബാപ്പു. തന്നെ സ്ഥിരമായി ചികിത്സിക്കാറുള്ള വനിതാ ആയുര്‍വേദ ഡോക്ടറുടെ സേവനം ദിവസേന രണ്ടുമണിക്കൂര്‍വീതം ജയിലില്‍ തനിക്ക് ലഭ്യമാക്കണമെന്നാണ് അസാറാം ബാപ്പു കോടതിയോട് ആവശ്യപ്പെട്ടത്.

ഒരു വനിതാ ആയുര്‍വേദ ഡോക്ടറാണ് ഇതിന് സ്ഥിരമായി ചികിത്സിക്കുന്നതെന്നും അസാറാം ബാപ്പു കോടതിയില്‍ പറഞ്ഞു. 16 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ അറസ്റ്റിലായ അസാറാം ബാപ്പു ഇപ്പോള്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുകയാണ്.

ബാപ്പുവും ഭക്തകളായ സ്ത്രീകളുമൊത്തുള്ള അശ്ലീല രംഗങ്ങള്‍ സഹായിയായ ശിവ സിഡിയിലാക്കി സൂക്ഷിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്നാണ് പോലീസ് ഇയാളെ ചോദ്യം ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :