മീന്‍ കച്ചവടക്കാരുടെ വേഷം കെട്ടി പൊലീസ് പീഡനക്കേസ് പ്രതിയെ പിടികൂടി

കോട്ടയം| WEBDUNIA|
PRO
പീഡനം നടത്തിയ ശേഷം മുങ്ങിയ പ്രതിയെ എട്ടു മാസങ്ങള്‍ക്ക് ശേഷം പൊലീസ് നാടകീയമായി പിടികൂടി. ഇതിനായി പൊലീസുകാര്‍ മീന്‍ കച്ചവടക്കാരുടെ വേഷവും കെട്ടേണ്ടി വന്നു എന്നു മാത്രം.

തിരുവനന്തപുരം സ്വദേശിയായ പെണ്‍കുട്ടി കൊട്ടാരക്കരയില്‍ നഴ്സിംഗിനു പഠിക്കാന്‍ പോയപ്പോള്‍ ട്രെയിനില്‍ വച്ച് ചാവക്കാട് സ്വദേശിയായ സക്കീര്‍ എന്നും ഉണ്ണി എന്നും വിളിക്കുന്ന 30 കാരനെ മൊബൈല്‍ നമ്പര്‍ നല്‍കിയതിലൂടെ പരിചയം പുതുക്കി പ്രണയത്തിലായി. വിവാഹ വാഗ്ദാനം നല്‍കി നയത്തില്‍ സക്കീര്‍ പെണ്‍കുട്ടിയെ കോട്ടയത്തെ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനടുത്തുള്ള ഒരു ലോഡ്ജിലെത്തിച്ച ശേഷം പീഡിപ്പിച്ച ശേഷം മുങ്ങുകയായിരുന്നു.

എന്നാല്‍ നാളുകള്‍ ഏറെയായ ശേഷവും സക്കീറിനെ കാണാത്തതിനാല്‍ അവസാനം പെണ്‍കുട്ടി വിവരം മാതാപിതാക്കളോട് പറഞ്ഞപ്പോള്‍ അവര്‍ നല്‍കിയ പരാതി അന്വേഷിച്ച പൊലീസിന്‌ മൊബൈല്‍ ഫോണ്‍ നമ്പര്‍ എടുത്തയാള്‍ നല്‍കിയ വിലാസം വ്യാജമാണെന്നും മനസ്സിലായി. പീഡനം നടന്നത് കോട്ടയത്തായതിനാല്‍ കോട്ടയത്തായിരുന്നു പരാതി നല്‍കിയത്. എന്നാല്‍ ഇത് ചാവക്കാട് നിന്നെടുത്തതാണെന്നും മാത്രം മനസ്സിലാക്കിയ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഒടുവില്‍ അന്വേഷിച്ച് സക്കീറിന്‍റെ വീട് കണ്ടുപിടിച്ചെങ്കിലും ഇയള്‍ മൂന്നു മാസത്തിലൊരിക്കല്‍ മാത്രമാണു വീട്ടിലെത്താറുള്ളതെന്നും ഇടയ്ക്ക് കോട്ടയത്തേക്ക് ചാവക്കാട്ടു നിന്ന് മീന്‍ എത്തിക്കുമെന്നും ചിലപ്പോള്‍ ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കരിക്ക് കച്ചവടത്തിനു പോകുമെന്നും പൊലീസിനു വിവരം കിട്ടി. വീടിലെ വിവരങ്ങള്‍ രഹസ്യമായി അന്വേഷിക്കുന്നതിനും പൊലീസ് തയ്യാറായി. അവിടെ നിന്നു കിട്ടിയ സക്കീറിന്‍റെ ഫോട്ടോ പെണ്‍കുട്ടി തിരിച്ചറിഞ്ഞിരുന്നു.

സക്കീര്‍ ചാവക്കാട് എത്തുമെന്നു രഹസ്യ വിവരം ലഭിച്ച പൊലീസ് ഷാഡോ പൊലീസിന്‍റെ സഹായം തേടി. ഷാഡോ പൊലീസ് മീന്‍ കച്ചവടക്കാരായി വേഷം മാറി ചാവക്കാട്ടെത്തി ഷക്കീറിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :