പത്മശ്രീ ജേതാവായ എഴുത്തുകാരന്‍ മൂ‍ന്ന് യുവതികളെ ഏഴുവര്‍ഷം പീഡിപ്പിച്ചെന്ന് പരാതി

സത്താറ| WEBDUNIA| Last Modified ബുധന്‍, 27 മാര്‍ച്ച് 2013 (12:02 IST)
PRO
മറാത്തി എഴുത്തുകാരനും പത്മശ്രീ ജേതാവുമായ ലക്ഷ്മണ്‍ മാനെയ്ക്കെതിരേ ലൈംഗിക പീഡനക്കേസ്. മാനെ നടത്തുന്ന സ്കൂളിലെ മൂന്നു ദളിത് ജീവനക്കാരികളെ കഴിഞ്ഞ ഏഴുവര്‍ഷമായി പ്രലോഭനം നല്‍കി മാനഭംഗപ്പെടുത്തിയെന്നാണ് ആരോപണം.

മാനെ ഒളിവിലാണ്. ഇദ്ദേഹത്തിനു വേണ്ടി തെരച്ചില്‍ തുടരുകയാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു. എന്നാല്‍ മാനെയ്ക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്നു അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ പ്രതികരിച്ചു.

മുംബൈയില്‍ സത്താറയിലെ ജകത് വാടി മേഖലയിലാണ് ഇദ്ദേഹം നടത്തുന്ന ട്രൈബല്‍ സ്കൂള്‍ സ്ഥിതിചെയ്യുന്നത്. ഇവിടെ പാചക ജോലി ചെയ്യുന്ന സ്ത്രീകളാണ് പരാതിക്കാര്‍.

2003 മുതല്‍ 2010 വരെ ഇവരെ പീഡിപ്പിച്ചുവെന്നാണ് പരാതി. താത്കാലിക ജീവനക്കാരായ ഇവരെ സ്ഥിരപ്പെടുത്താമെന്നു പ്രലോഭിപ്പിച്ചായിരുന്നു പീഡനമെന്നും പരാതിയില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :