കൊക്രാജര്‍|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PTI
PTI
അസമിലെ കൊക്രാജര്‍ ജില്ലയില്‍ പൊട്ടിപ്പുറപ്പെട്ട വംശീയകലാപത്തില്‍ മരിച്ചവരുടെ എണ്ണം 58 ആയി. ചിരാംഗില്‍ നിന്ന് 14 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു.
കൊക്രജര്‍, ചിരാഗ്, ബൊംഗായിഗാവ്, ദുബ്രി എന്നീ ജില്ലകളിലാണ് കലാപം ബാധിച്ചിട്ടുള്ളത്. ബക്സ ജില്ലയിലേക്കും ഇത് പടരുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ലക്ഷക്കണക്കിന് ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ക്യാമ്പുകളിലെ അവസ്ഥ ദയനീയമാണ്. അഭയാര്‍ത്ഥികളായ മൂന്ന് പേര്‍ മരിച്ചു എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ മരണകാരണം വ്യക്തമല്ല.
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ശനിയാഴ്ച കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ആഭ്യന്തരമന്ത്രി പി ചിദംബരവും സംസ്ഥാനം സന്ദര്‍ശിക്കുന്നുണ്ട്. ബോഡോ തീവ്രവാദികളും ന്യൂനപക്ഷ കുടിയേറ്റക്കാരും തമ്മിലുണ്ടായ സംഘര്‍ഷമാണ് കലാപമായി മാറിയത്.