സിറിയയില്‍ കലാപം അടിച്ചമര്‍ത്താനുള്ള സൈനിക നടപടിയില്‍ 32 കുട്ടികള്‍ കൊല്ലപ്പെട്ടു. മൊത്തം 90 പേര്‍ സിറിയയില്‍ കൊല്ലപ്പെട്ടതായി യു എന്‍ സംഘം കണ്ടെത്തി.
വെടിവെപ്പിലോ ബോംബാക്രമണത്തിലോ ആയിരിക്കാം ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം പ്രസിഡന്റ് ബാഷല്‍ അല്‍ അസാദിനെതിരായ പ്രക്ഷോഭം ആരംഭിച്ചതിനുശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും ഭീകരമായ കൂട്ടക്കുരുതിയാണിതെന്നാണ് പറയുന്നത്.
അന്താരാഷ്ട്ര നിയമത്തിന്റെ നഗ്‌നമായ ലംഘനമാണ് സിറിയന്‍ സൈന്യം നടത്തിയിരിക്കുന്നതെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു.