ടി പി സിപി‌എമ്മിനെതിരെ കലാപം നടത്തിയ ആള്‍: കോടിയേരി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സി പി എമ്മിനെതിരെ കലാപം നടത്തിയ ആളാണ് ടി പി ചന്ദ്രശേഖരനെന്ന് മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍. ഉമ്മന്‍ചാണ്ടിയുടെ പൊലീസിനും ആന്റണിയുടെ പട്ടാളത്തിനും സി പി എമ്മിനെ തകര്‍ക്കാനാകില്ലെന്നും കോടിയേരി പറഞ്ഞു.

സി പി എമ്മിന്റെ സമരത്തെ അടിച്ചമര്‍ത്താനുള്ള നീക്കം വിലപ്പോകില്ല. ടി പി ചന്ദ്രശേഖരന്‍ പാര്‍ട്ടിക്കെതിരേ കലാപം നടത്തിയ ആളാണ്. ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്‌ പങ്കുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ടി പി ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികള്‍ കോടതിയില്‍ കുറ്റസമ്മത മൊഴി നല്‍കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :