ടി പി വധം: പിണറായി നടത്തുന്നത് അസംബന്ധ നാടകമെന്ന് മുല്ലപ്പള്ളി

കോഴിക്കോട്‌| WEBDUNIA|
PRO
PRO
ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ സി പി എം സംസ്ഥാന സെക്രട്ടറി നടത്തുന്നത് അസംബന്ധ നാടകമാണെന്ന് കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇരുട്ടു കൊണ്ട്‌ ഓട്ടയടക്കാനാണ്‌ പിണറായി ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

സി പി എം പാലു കൊടുത്തു വളര്‍ത്തിയ വിഷപാമ്പുകളാണ്‌ ടി പി ചന്ദ്രശേഖരനെ വധിച്ചത്‌. സംഭവത്തില്‍ താന്‍ ഉയര്‍ത്തിയ രാഷ്ട്രീയ നിലപാടില്‍ വെള്ളംചേര്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :