അസം കലാപം: അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവ്

ഗുവഹാട്ടി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
അസമിലെ കൊക്രാജാര്‍ ജില്ലയില്‍ ഉണ്ടായ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി. പ്രദേശത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സൈന്യം ഫ്ലാഗ് മാര്‍ച്ചും നടത്തി. അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാനാണ് ഉത്തരവ്.

ബോഡോലാന്റ് നിയന്ത്രണത്തിലുള്ള കൊക്രാജാര്‍ ജില്ലയില്‍ പ്രതിഷേധക്കാര്‍ കഴിഞ്ഞ ദിവസം ബന്ദ് നടത്തിയിരുന്നു. ഓള്‍ ആസാം മൈനോരിറ്റി സ്റുഡന്റ്സ് യൂണിയന്‍ (എഎഎംഎസ് യു)ആണ് ബന്ദിന് ആഹ്വാനം ചെയ്തത്. ഇതിനിടെയായിരുന്നു സംഘര്‍ഷം ഉണ്ടായത്. ആയുധങ്ങളുമായി കൊക്രാജാര്‍ പട്ടണത്തിലേക്ക് ഇരച്ചെത്തിയ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സൈന്യവും പൊലീസും നന്നേ പണിപ്പെട്ടു. പൊലീസ് വെടിവയ്പ്പിലാണ് ആളുകള്‍ മരിച്ചത്.

ഗൌരംഗ നദീതീരത്തു നിന്ന് നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ 21 ആയത്. സംഘര്‍ഷ സാധ്യത ഇപ്പോഴും നിലനില്‍ക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :