സ്വാമി തന്മയയെ കുത്തിയ സംഭവം: അന്വേഷണം കേരളത്തിലേക്ക്

ഊട്ടി‍| WEBDUNIA|
PRO
PRO
ഊട്ടി നാരായണഗുരുകുലത്തിലെ സ്വാമി തന്മയയ്ക്ക് കുത്തേറ്റ കേസിലെ പൊലീസ് അന്വേഷണം കേരളത്തിലേക്ക് നീളുന്നതായി റിപ്പോര്‍ട്ട്. അജ്ഞാതനായ അക്രമിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

തൃശൂര്‍ തളിക്കുളങ്ങര മേഖല കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണസംഘം ഇവിടെയെത്തി വിവരങ്ങള്‍ ശേഖരിച്ചു.

അതേസമയം, ഊട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്വാമിയെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ശനിയാഴ്ച രാവിലെയാണ് അദ്ദേഹത്തെ കോയമ്പത്തൂരിലേക്ക് കൊണ്ടുപോയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :