അക്രമി പൊലീസ് നായയുടെ ചെവി കടിച്ചുമുറിച്ചു!

വാഷിംഗ്ടണ്‍| WEBDUNIA|
PRO
PRO
പൊലീസുകാരുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അക്രമി പൊലീസ് നായയുടെ ചെവി കടിച്ചുമുറിച്ചു. നോര്‍ത്ത് കരോലിനയിലാണ് സംഭവം. ഒരു വെടിവയ്പ്പ് കേസില്‍ പ്രതിയായ കെയ്ത്ത് ഗ്ലാസ്പീയാണ് (22) പൊലീസ് നായയുടെ ചെവി കടിച്ചുപറിച്ചത്. എന്നാല്‍ നായയും വിട്ടുകൊടുത്തില്ല. ഗ്ലാസ്പീയെ കടിക്കുക തന്നെ ചെയ്തു.

പൊലീസിനെ കണ്ട് ഓടിയ ഗ്ലാസ്പീയെ പിടികൂടുകയായിരുന്നു. എന്നാല്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇയാള്‍ നായയുടെ ചെവി കടിച്ചെടുത്തത്. നായയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ച് ചെവി തുന്നിച്ചേര്‍ത്തു. 15 തുന്നലുകള്‍ ആണ് വേണ്ടിവന്നത്.

നായയുടെ കടിയേറ്റ് ഗ്ലാസ്പീയും ചികിത്സയിലാണ്.

ജൂണ്‍ അഞ്ചിന് ഇയാളെ പിടികൂടാന്‍ പൊലീസ് ശ്രമിച്ചിരുന്നെങ്കിലും ഇയാള്‍ കാറില്‍ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :