അറസ്റ്റ് ഉണ്ടാവില്ല, തേജ്‌പാല്‍ വെള്ളിയാഴ്ച ഹാജരാകും

ന്യൂഡല്‍ഹി| WEBDUNIA|
PTI
ലൈംഗികാരോപണക്കേസില്‍ തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ വെള്ളിയാഴ്ച പൊലീസിന് മുമ്പാകെ ഹാജരാകും. ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച ഹാജരാകുമെന്ന് തേജ്പാല്‍ അറിയിച്ചു. ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് തേജ്പാല്‍ നല്‍കിയ കത്ത് പൊലീസ് തള്ളിയിരുന്നു. അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് തരുണ്‍ തേജ്പാല്‍ വെള്ളിയാഴ്ച ഹാജരാകാന്‍ തീരുമാനമെടുത്തത്.

ഹാജരാകാന്‍ കൂടുതല്‍ സമയമാവശ്യപ്പെട്ടുള്ള കത്ത് പൊലീസ് തള്ളിയതോടെ തരുണ്‍ തേജ്‌പാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിക്കുകയായിരുന്നു.

ഏറെ ഗൌരവതരമായ കുറ്റമാണ് തേജ്പാല്‍ ചെയ്തതെന്നും അടുത്ത നടപടിയായി അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചതോടെയാണ് ഹാജരാ‍കാന്‍ അദ്ദേഹം തയ്യാറായിരിക്കുന്നത്.

അതേസമയം, തെഹല്‍ക മാനേജിങ്‌ എഡിറ്റര്‍ ഷോമ ചൗധരി രാജിവച്ചു. തേജ്പാലിനെ സംരക്ഷിക്കാന്‍ മാനേജുമെന്‍റ് ശ്രമിക്കുന്നു എന്ന ആരോപണം ശക്‌തമായ സാഹചര്യത്തിലാണ് ഷോമയുടെ രാജി. തെഹല്‍ക്കയുടെ പ്രതിഛായയ്ക്ക്‌ കോട്ടമുണ്ടാക്കാതിരിക്കാനാണ്‌ രാജിവയ്ക്കുന്നതെന്ന് ഷോമ ചൗധരി രാജിക്കത്തില്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :