അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം പണിയുമെന്ന ബിജെപി പ്രഖ്യാപനത്തോട് കോണ്‍ഗ്രസ് പ്രതികരിച്ചു. ബന്ധപ്പെട്ട കക്ഷികള്‍ക്കിടയിലെ അഭിപ്രായ സമന്വയവും കോടതി വിധിയും ഇല്ലാതെ രാമക്ഷേത്രം പണിയുക സാധ്യമല്ല എന്നാണ് കോണ്‍ഗ്രസിന്റെ അഭിപ്രായം.
ബാബറി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കം കോടതിക്കു മുന്നിലുള്ള പ്രശ്നമായതിനാല്‍, ബന്ധപ്പെട്ട കക്ഷികളുടെ സമ്മതവും കോടതി വിധിയും ഇല്ലാതെ രാമക്ഷേത്ര നിര്‍മ്മാണത്തെ കുറിച്ച് അന്തിമ തീരുമാനമെടുക്കാനാവില്ല എന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ് സിംഘ്വി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിലവില്‍, അഭിപ്രായ സമന്വയമോ കോടതിവിധിയോ ഇക്കാര്യത്തിലില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി ദേശീയ സമ്മേളനത്തില്‍ വച്ച് പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയാണ് അയോധ്യയില്‍ രാമ ക്ഷേത്രം നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തില്‍ നിന്ന് പാര്‍ട്ടി പിന്മാറില്ല എന്ന് പ്രഖ്യാപിച്ചത്. ഹിന്ദുക്കളുടെ വികാരങ്ങളോട് മുസ്ലീങ്ങള്‍ അനുഭാവപൂര്‍ണമായ സമീപനം നടത്തണമെന്നും ഗഡ്കരി ആവശ്യപ്പെടുകയുംചെയ്തിരുന്നു.
ഹിന്ദുക്കളുടെ വികാരത്തെ മാനിക്കുകയാണെങ്കില്‍ മുസ്ലീങ്ങള്‍ക്ക് മറ്റൊരു സ്ഥലത്ത് മസ്ജിദ് പണികഴിപ്പിക്കാന്‍ വേണ്ട സഹായം നല്‍കാമെന്നും ബിജെപി അധ്യക്ഷന്‍ വാഗ്ദാനം ചെയ്തിരുന്നു.