അമ്മയുമായി വഴക്കിട്ട പൂജാരിയെ 12-കാരന്‍ വെടിവച്ചു കൊന്നു

ലക്നൌ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
പന്ത്രണ്ടുകാരന്റെ വെടിയേറ്റ് ക്ഷേത്രത്തിലെ പൂജാരി മരിച്ചു. ലകൌവിലെ ഭോലകെദ്ര പ്രദേശത്തായിരുന്നു സംഭവം. തന്റെ അമ്മയുമായി വഴക്കിട്ടതിനാണ് ബാലന്‍ പൂജാരിക്ക് നേരെ വെടിയുതിര്‍ത്തത്.

കമാല്‍ കിഷോര്‍ തിവാരി എന്നയാളാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ചയായിരുന്നു സംഭവം. ബാലന്റെ പിതാവിന്റെ കടയില്‍ പാല്‍ വാങ്ങാന്‍ എത്തിയതായിരുന്നു തിവാരി. തുടര്‍ന്ന് ഇയാള്‍ കടയില്‍ വച്ച് വഴക്കുണ്ടാക്കി. കടയുടെ അകത്ത് കയറിയ തിവാരി ബാലന്റെ അമ്മയെ ആക്രമിക്കാന്‍ ശ്രമിച്ചു. ഇത് കണ്ട ബാലന്‍ പിതാവിന്റെ തോക്കെടുത്ത് ഇയാള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ തിവാരിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :