എന്റെ ഓണം എന്നും അമ്മമാരോടൊപ്പം: ഒ രാജഗോപാല്‍

സനു കെ എസ്

WEBDUNIA|
PRO
PRO
തിരുവോണം നമ്മുടെ പ്രിയപ്പെട്ട രാജാജിക്ക് ഓണത്തിന്റെ മധുരം മാത്രമല്ല പിറന്നാള്‍ മധുരവുമാണ് നല്‍കുന്നത്. പക്ഷേ രാജാജി തന്റെ ഓണവും പിറന്നാളും വലിയ അഘോഷമാക്കി മാറ്റുകയില്ല. തന്റെ എല്ലാ ഓണവും അദ്ദേഹം അഘോഷിക്കാനാഗ്രഹിക്കുന്നത് തന്റെ അമ്മയോടൊപ്പമാണ്.

“എല്ലാ വര്‍ഷവും എന്റെ പിറന്നാള്‍ ദിനത്തില്‍ എവിടെയായിരുന്നാലും ഞാന്‍ അമ്മയുടെ അടുക്കലെത്തുമായിരുന്നു. പാലക്കാട് ജില്ലയിലെ പുതുക്കാടെന്ന കുഗ്രാമത്തിലാണ് എന്റെ അമ്മ. അമ്മയുടെ അടുക്കലെത്തി അമ്മയുടെ കൈകൊണ്ട് ഉണ്ടാക്കുന്ന ചോറു വാങ്ങിക്കഴിക്കും.ഇപ്പോള്‍ എന്നോടൊപ്പമില്ല.

കഴിഞ്ഞ കുറേവര്‍ഷങ്ങളായി തിരുവോണദിനത്തില്‍ ഞാന്‍ എന്റെ ഗുരുവും അമ്മയും ദൈവവുമായ അമ്മ മാതാ അമൃതാനന്ദമയീ ദേവിയുടെ അടുക്കലാണെത്തുന്നത്. തിരുവോണ ദിനത്തില്‍ തന്നെ കാണാനെത്തുന്നവര്‍ക്ക് അമ്മ തന്നെയാണ് ഭക്ഷണം വിളമ്പിക്കൊടുക്കുന്നത്. അമ്മയുടെ പാദപൂജ ചെയ്ത് അമ്മ തരുന്ന ഭക്ഷണം കഴിക്കുന്നതാണ് എന്റെ ഓണത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും സന്തോഷവും. ഇനിയും ഞാന്‍ അത് തുടരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :