ഒരാളേ ജീവിക്കൂ: സയാമീസ് ഇരട്ടകളെ വേര്‍പിരിക്കരുതെന്ന് അമ്മ

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
സയാമീസ് ഇരട്ടകളായ തന്റെ മക്കളെ വേര്‍പിരിക്കരുതെന്ന് ആവശ്യപ്പെട്ട് ഒരമ്മ സുപ്രീംകോടതിയില്‍ ഹൃദയം പിളര്‍ക്കുന്ന ഹര്‍ജി നല്‍കി. ഇരുവരുടെയും ആരോഗ്യത്തിന് അപകടമാണെന്നതിലാണ് കോടതി നിര്‍ദ്ദേശപ്രകാരം ഇരട്ടകളായ ബിഹാര്‍ സ്വദേശിനികളായ16 വയസുള്ള സാബയെയും ഫാറായെയും ശസ്ത്രക്രിയയിലൂടെ അകറ്റാന്‍ തീരുമാനിച്ചത്. പക്ഷേ ശസ്ത്രക്രിയയ്ക്ക് ശേഷം ചിലപ്പോള്‍ ഒരാള്‍ മാത്രമേ ജീവിച്ചിരിക്കുകയുള്ളെന്ന് ചില വിദ്ഗ്ദര്‍ പറഞ്ഞിരുന്നു. ഇതാണ് എതിര്‍ക്കാന്‍ കാരണമായത്. മക്കളുടെ നടത്തരുതെന്ന് ആവശ്യപ്പെട്ട് ജുസ്റ്റിസുമാരായ കെ. എസ് രാധാകൃഷ്ണന്‍, ദീപിക മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചിനാണ് ഇരട്ടകളുടെ മാതാവായ റാബിയ ഹര്‍ജി നല്‍കിയത്.

സബായും ഫറായും അനുഭവിക്കുന്ന ബുദ്ധിമുട്ടു കണ്ട ആരുഷി ദസമാന എന്ന നിയമ വിദ്യാര്‍ഥിനി നല്‍കിയ പൊതുതാല്പര്യ ഹര്‍ജിയെത്തുടന്ന് ഇരട്ടകളെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി നീക്കാന്‍ നിര്‍ദ്ദേശമുണ്ടായത്. ഇരുവരുടെയും തലകള്‍ തമ്മിലാണ് ചേര്‍ന്നിരിക്കുന്നത്. വളരെയധികം ബുദ്ധിമുട്ടും വേദനയുമാണ് ഇവര്‍ അനുഭവിക്കുന്നത്.

ബിഹാര്‍ സര്‍ക്കാര്‍ ഇരട്ടകളുടെ ചികിത്സയ്ക്കായി 6 ലക്ഷം രൂപ അനുവദിക്കുകയും എയര്‍ ആംബുലന്‍സ് തയാറാക്കുകയും ചെയ്തിരുന്നു എന്നാല്‍ പോകുന്നതിനു തൊട്ടുമുന്‍പ് പാറ്റ്നയില്‍ തന്നെ ചികിത്സ മതിയെന്ന് രക്ഷിതാക്കള്‍ അറിയിച്ചിരുന്നു.

വലിയൊരു പ്രശ്നമാണ് ഇതെന്നും രക്ഷിതാക്കള്‍ ശസ്ത്രക്രിയയോട് എതിര്‍പ്പാണെങ്കിലും കുട്ടികളുടെ സുരക്ഷയ്ക്കായി ശസ്ത്രക്രിയയാണ് വേണ്ടതെന്നുമാണ് മെഡിക്കല്‍ ടീമിന്റെ നിര്‍ദ്ദേശം. വല്ലാത്തൊരു പ്രതിസന്ധിയാണിതെന്ന് കോടതിയും പറഞ്ഞു.

മക്കളുടെ വിഷമവും ദുരിതവും കണ്ട് മടുത്ത മാതപിതാക്കള്‍ ആദ്യം ദയാവധത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പരിതാപകരമായ അവസ്ഥയാണ് ആ കുട്ടികള്‍ അനുഭവിക്കുന്നതെന്നും ശസ്ത്രക്രിയയിലൂടെ അകറ്റാന്‍ പറ്റിയില്ലെങ്കില്‍ ദയവധത്തിനു തന്നെ നിര്‍ദ്ദേശം നല്‍കണമെന്നും ദസമാനാ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :