അമ്മയുടെ അനുഗ്രഹത്തേക്കാള്‍ വലുതായി തനിക്കൊന്നുമില്ല: മോഡി

ഗുജറാത്ത്| WEBDUNIA| Last Modified ചൊവ്വ, 17 സെപ്‌റ്റംബര്‍ 2013 (16:15 IST)
PRO
PRO
അമ്മയുടെ അനുഗ്രഹമാണ് തനിക്ക് ഏറ്റവും വലുതെന്നും ജനങ്ങള്‍ തനിക്ക് നല്‍കിയിരിക്കുന്ന അനുഗ്രഹങ്ങള്‍ വെറുതെയാവില്ലെന്നും നരേന്ദ്രമോഡി. ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോഡി തന്റെ അറുപത്തിനാലാം പിറന്നാള്‍ദിനം ഹിരാബെന്‍ മോഡിയുടെ അനുഗ്രഹം വാങ്ങിയാണ് ആരംഭിച്ചത്.

സഹോദരനായ പങ്കജ് മോഡിയുടെ വീട്ടിലാണ് തൊണ്ണൂറ്റിനാലുകാരിയായ തന്റെ മാതാവ് ഹീരാ ബായെക്കാണാന്‍ മോഡിയെത്തിയത്. പുസ്തകവും പണവും നല്‍കിയാണ് മോഡിയെ അമ്മ അനുഗ്രഹിച്ചത്.

സെപ്റ്റംബര്‍ 17 തന്റെ ജന്മദിനം മാത്രമല്ലെന്നും വിശ്വകര്‍മ പൂജാ ദിനവും, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഹൈദരാബാദിന് സ്വാതന്ത്ര്യം നേടി കൊടുത്തത് ഈ ദിവസമാണെന്നും ഓര്‍മ്മിപ്പിച്ച മോഡി ജനങ്ങള്‍ തനിക്ക് നല്‍കിയിരിക്കുന്ന അനുഗ്രഹങ്ങള്‍ വെറുതെയാവില്ലെന്നും വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :