വഡോദരയില്‍ ബഹുനിലക്കെട്ടിടങ്ങള്‍ തകര്‍ന്ന് 5 പേര്‍ മരിച്ചു

വഡോദര| WEBDUNIA|
PRO
ഗുജറാത്തിലെ വഡോദരയില്‍ ബഹുനിലക്കെട്ടിടങ്ങള്‍ തകര്‍ന്ന് 5 പേര്‍ മരിച്ചു 30ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ട്.

12 വര്‍ഷം മുന്പ് ബറോഡ വികസന അതോറിറ്റി നിര്‍മ്മിച്ച കെട്ടിടങ്ങളാണ് തകര്‍ന്നത്. രക്ഷാപ്രവര്‍ത്തനം തുടരുന്നു. 12 ഓളം പേരെ ഇതുവരെ രക്ഷപ്പെടുത്തി.

അറ്റ്‌ലാട്ര ഭാഗത്താണ് സംഭവം നടന്നത്. 56 പേരാണ് ഈ കെട്ടിടങ്ങളില്‍ താമസിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :