അന്ധവിശ്വാസം പ്രചരിപ്പിക്കുന്നതിന്റെ പേരില്‍ ബോളിവുഡ് ബിഗ്ബി അമിതാഭ് ബച്ചനെതിരേ കേസെടുക്കണമെന്ന് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് പൂനെയിലെ ഹേമന്ത് പാട്ടീല്‍ എന്ന സാമൂഹ്യപ്രവര്‍ത്തകന്‍ കോടതിയെ സമീപിച്ചു.
കോംപ്ലാന് വേണ്ടിയുള്ള ടിവി പരസ്യത്തില്‍ ബച്ചന്‍ പ്രേതമായി എത്തിയത് കാണിച്ചാണ് പരാതി. പ്രേതമുണ്ടെന്നും അവയെ തുരത്താന്‍ മന്ത്രവാദം വേണമെന്നും പരസ്യം പ്രചരിപ്പിക്കുന്നതായാണ് പരാതി. പരാതിയില്‍ കേസെടുക്കാന്‍ പൊലീസ് വിസമ്മതിച്ചതോടെയാണ് പാട്ടീല്‍ കോടതിയെ സമീപിച്ചത്.
ഹര്‍ജിയില്‍ കോടതി ഏപ്രില്‍ 18ന് വാദം കേള്‍ക്കും. പ്രേതവേഷത്തില്‍ ബിഗ്ബി എത്തുന്ന ഭൂത്‌നാഥ് റിട്ടേണ്‍സ് തിയേറ്ററില്‍ എത്താനിരിക്കെയാണ് ബിഗ്ബിക്കെതിരേ പരാതി ഉയര്‍ന്നിരിക്കുന്നത്.