വീണ്ടും വരുന്നു, ബിലാല്‍ ജോണ്‍ കുരിശിങ്കല്‍!

WEBDUNIA|
PRO
PRO
ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ വീണ്ടും വരികയാണ്. മമ്മൂട്ടിയുടെ ബിഗ്‌ബിയിലെ ഗാംഗ്സ്റ്റര്‍ കഥാപാത്രമായ ബിലാല്‍ തിരിച്ചെത്തുകയാണ്. ബിഗ്‌ബിയുടെ പ്രീക്വലായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റില്‍ ഇതു സംബന്ധിച്ച ചര്‍ച്ച സജീവമായി കഴിഞ്ഞു. എന്നാല്‍ ചിത്രം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ് ബി ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമായിരുന്നു. മാര്‍ക്ക് വാള്‍‌ബര്‍ഗിന്റെ ഫോര്‍ ബ്രദേഴ്സ് എന്ന ചിത്രത്തിന്റെ കോപ്പിയാണ് ചിത്രമെന്നായിരുന്നു ആരോപണം. പക്ഷേ വൈവിധ്യമാര്‍ന്ന ഷോട്ടുകളിലൂടെ ചിത്രം ശ്രദ്ധേയമായി.

അടുത്ത പേജില്‍: മമ്മൂട്ടിയെ മരണമുനമ്പിലെത്തിച്ച ബിഗ് ബി!




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :