ന്യൂഡല്‍ഹി|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
യുപിഎ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയും ബിഎസ്പി നേതാവ് മായാവതിയും രംഗത്ത്. ഡീസല്‍ വില വര്‍ധനയ്ക്കും ചില്ലറ വില്പന രംഗത്തെ വിദേശനിക്ഷേപത്തിനും എതിരെയാണ് ഇത്. സമാജ്‌വാദി പാര്‍ട്ടിയും സര്‍ക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ഡീസല്‍ വില വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് നല്‍കിയ അന്ത്യശാസനത്തില്‍ കുറച്ചുനില്‍ക്കുന്നതായി മമത പറഞ്ഞു. ചില്ലറ വില്‍പനമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനുള്ള നീക്കം ഉപേക്ഷിക്കണം. 72 മണിക്കൂര്‍ ആണ് അന്ത്യശാസന സമയപരിധി. ഇതിനുള്ളില്‍ സര്‍ക്കാര്‍ തീരുമാനം മാറ്റിയില്ലെങ്കില്‍ ചൊവ്വാഴ്ച ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ കടുത്ത തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടിവരും എന്നും അവര്‍ വ്യക്തമാക്കി.