‘മമത ജനാധിപത്യത്തിന് ചേര്‍ന്ന നേതാവല്ല’

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
റാലിക്കിടെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ പരസ്യമായി ചോദ്യം ചെയ്തയാളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രസ് കൌണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മാര്‍ക്കേണ്ഡയ കട്ജുവും ബിജെപിയും സിപിഎമ്മും ഉള്‍പ്പെടെയുള്ള രാഷ്ട്രീയപ്പാര്‍ട്ടികളുമാണ് രംഗത്തെത്തിയിരിക്കുന്നത്.

ഒരു ജനാധിപത്യ രാജ്യത്തിന് യോജിച്ച നേതാവല്ല മമതയെന്ന് കട്ജു അഭിപ്രായപ്പെട്ടു. അവര്‍ ഏകാധിപതിയും അസഹിഷ്ണുതയുള്ളയാളുമാ‍ണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ ലംഘനവും പൌരന്മാരുടെ അവകാശത്തിന് നേരെയുള്ള കടന്നുകയറ്റവുമാണ് ഉണ്ടായിരിക്കുന്നതെന്നും കട്ജു അഭിപ്രായപ്പെട്ടു.

ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടത് രാഷ്ട്രീയ നേതാക്കളുടെ ഉത്തരവാദിത്വമാണെന്നും അവര്‍ക്ക് ഒളിച്ചോടാന്‍ സാധിക്കില്ലെന്നും ബിജെപി പറഞ്ഞു. നിര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്ന് സിപിഎം അഭിപ്രായപ്പെട്ടു.

ബെല്‍പാഹരിയില്‍ പൊതുയോഗത്തിനെത്തിയ മമതയോട് ശിലാദിത്യ ചൌധരി എന്നയാളാണ് ചോദ്യം ചോദിച്ചത്. കര്‍ഷകര്‍ക്കുവേണ്ടി നിങ്ങള്‍ എന്തുചെയ്തു എന്നായിരുന്നു ചൌധരിയുടെ ചോദ്യം. തുടര്‍ന്ന് ഇയാള്‍ മാവോയിസ്റ്റ് ആണെന്ന് ആരോപിച്ച് മമത ഇയാളെ ജയിലില്‍ അടയ്ക്കാന്‍ ഉത്തരവ് നല്‍കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :