പശ്ചിമ ബംഗാളിലും ‘അബ്ദുള്ളക്കുട്ടി’, സിപിഎം നേതാവ് ഹജ്ജിനൊരുങ്ങുന്നു!

കൊല്‍ക്കത്ത| WEBDUNIA|
PRO
PRO
സിപിഎം നേതാവായിരിക്കെ ഹജ്ജിന് പോയ എ പി അബ്ദുള്ളക്കുട്ടിക്ക് പശ്ചിമ ബംഗാളില്‍ നിന്ന് ഒരു പിന്‍‌ഗാമി. മുന്‍ പശ്ചിമ ബംഗാ‍ള്‍ മന്ത്രിയും സി പി എം എം എല്‍ എയുമായ അബ്ദുര്‍ റസാക്ക് മൊല്ലയാണ് ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകാന്‍ ഒരുങ്ങുന്നത്. പാര്‍ട്ടിയില്‍ നിന്ന് ഇടഞ്ഞ് നില്‍ക്കുന്ന റസാക്ക് പരസ്യമായി ഇക്കാര്യം പ്രഖ്യാപിച്ച് കൊണ്ടാണ് ഹജ്ജ് യാത്രയ്ക്ക് ഒരുങ്ങുന്നത്.

ഒക്ടോബര്‍ 19ന് സൌദിക്ക് തിരിക്കുന്ന അദ്ദേഹം മക്കയില്‍ ഹജ് കര്‍മം നിര്‍വഹിച്ചതിന് ശേഷം പലസ്തീനിലേയ്ക്ക് പോകും. ഭാര്യ, മുന്‍ പേഴ്‌സണല്‍ സെക്രട്ടറി റിനാസേം അഹമ്മദ്, മൂര്‍ഷിദാബാദിലെ സുഹൃത്ത് അമീറുല്‍ ഇസ്‌ലാം എന്നിവരും ഹജ് യാത്രയ്ക്ക് അദ്ദേഹത്തിന്റെ കൂടെയുണ്ടാകും.

ഹജ്ജ് അനുഷ്ടിക്കാന്‍ പോകുന്നകാര്യം സ്ഥിരീകരിച്ച മൊല്ല മതപരമായ ഈ ചടങ്ങ് സ്വകാര്യമാക്കി വയ്ക്കാന്‍ താത്പര്യമില്ലെന്നും വ്യക്തമാക്കി. പാര്‍ട്ടി നേതാക്കളെ പരസ്യമായി വിമര്‍ശിച്ചിട്ടുള്ള മൊല്ല കുറച്ച് കാലമായി സി പി എം സംസ്ഥാ‍ന നേതൃത്വവുമായി അകന്ന് നില്‍ക്കുകയാണ്. അതേസമയം, മൊല്ലയുടെ ഹജ്ജ് യാത്രയെക്കുറിച്ച് സി പി എം ഇതുവരെ പ്രതികരിച്ചിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :