അധ്യാപികയെ പീഡിപ്പിക്കാൻ ശ്രമം; ആന്ധ്രാപ്രദേശിൽ മന്ത്രിപുത്രൻ അറസ്റ്റിൽ

മന്ത്രി, അധ്യാപിക, ആന്ധ്രാപ്രദേശ്, പൊലീസ്, പീഡനം Minister, Teacher, Andhrapradesh, Police, Rape
ഹൈദരാബാദ്| aparna shaji| Last Modified ഞായര്‍, 6 മാര്‍ച്ച് 2016 (12:23 IST)
അധ്യാപികയെ പീഡിപ്പിക്കുവാൻ ശ്രമിച്ചുവെന്ന പരാതിയിൽ ആന്ധ്രാപ്രദേശിലെ സാമൂഹികക്ഷേമ മന്ത്രി രവേല കിഷോർ ബാബുവിന്റെ മകൻ രവേല സുശീലിനെ ശനിയാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്തു. പീഡിപ്പിക്കാൻ ശ്രമിച്ചു‌വെന്ന സ്ത്രീയുടെ പരാതിയെ തുടർന്നാണ് മന്ത്രി പുത്രനെ അറസ്റ്റ് ചെയ്തത്. ഹൈദരാബാദിലെ ബെജാറ പ്രദേശത്ത്‌ വെച്ച് വ്യാഴാഴ്ച വൈകിട്ട് ആയിരുന്നു സംഭവം.

സംഭവം നടക്കുമ്പോൾ സുശീലിനോടൊപ്പം ഡ്രൈവറും ഉണ്ടായിരുന്നുവെന്ന് സ്ത്രീ പൊലീസിന് മൊഴിനൽകിയിരുന്നു. വാഹനത്തിൽ അധ്യാപികയെ പിൻതുടർന്ന ഇരുവരും അശ്ശീല പദപ്രയോഗം നടത്തുകയും കൈയിൽ കടന്ന് പിടിച്ച് കാറിൽ കയറ്റാൻ ശ്രമിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. ബഹളം വെച്ചതിനെതുടർന്ന് ഭർത്താവും നാട്ടുകാരും എത്തിയാണ് അവരെ രക്ഷപെടുത്തിയത്.

പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന സ്ത്രീയുടെ ആരോപണം സുശീൽ ആദ്യം നിഷേധിച്ചിരുന്നു. എന്നാൽ സംഭവിത്തിന്റെ സി സി ടി വി ദൃശ്യങ്ങ‌ൾ പുറത്തുവന്നതോടെ പൊലീസിന് രണ്ടുപേരേയും അറസ്റ്റ് ചെയ്യേണ്ടി വരികയായിരുന്നു. പരാതി ലഭിച്ച സമയത്ത് ഡ്രൈവർക്കെതിരെ മാത്രം കേസെടുക്കാൻ ശ്രമിച്ചുവെന്നത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :