ടീച്ചറെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; മന്ത്രികുമാരനെതിരെ കേസ്

യുവതിയായ ടീച്ചറിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച മന്ത്രിയുടെ മകനെതിരെ കേസ്

വിജയവാഡ, പീഡനം,പൊലീസ്, കേസ് vijayavada, rape, police, case
വിജയവാഡ| Sajith| Last Modified ശനി, 5 മാര്‍ച്ച് 2016 (18:34 IST)
യുവതിയായ ടീച്ചറെ തട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ആന്ധ്ര പ്രദേശ് സാമൂഹ്യ നീതി വകുപ്പ് മന്ത്രി രവേല കിഷോര്‍ ബാബുവിന്റെ മകന്‍ സുശീലിനെതിരെ പൊലീസ് കേസെടുത്തു. മന്ത്രിയുടെ ഡ്രൈവറായ എം രമേശിനെയും കേസില്‍ പ്രതിചേര്‍ത്തു. ഇരുവര്‍ക്കുമെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 354, 509 വകുപ്പുകള്‍ അനുസരിച്ചാണ് കേസ്.

റോഡരികില്‍ നില്‍ക്കുകയായിരുന്ന തനിക്കെതിരെ മോശം വാക്കുകള്‍ പറയുകയും ഡോര്‍ തുറന്ന് കാറിനുള്ളിലേക്ക് വലിച്ചിടുകയും ചെയ്തു എന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. യുവതി തന്റെ ഭര്‍ത്താവിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം പ്രദേശത്തെ ആളുകള്‍ക്കൊപ്പം എത്തുകയും തുടര്‍ന്ന് മന്ത്രിയുടെ മകനില്‍നിന്ന് തന്നെ രക്ഷപെടുത്തുകയും ചെയ്തുയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

മന്ത്രിയുടെ മകന്‍ മദ്യാസക്തിയിലായിരുന്നുയെന്നും യുവതി വ്യക്തമാക്കി. എംഎല്‍എ എന്ന സ്റ്റിക്കര്‍ പതിച്ച കാറിലായിരുന്നു സംഭവം. പ്രതികളെ കയ്യില്‍കിട്ടിയ പ്രദേശത്തെ ആളുകള്‍ മന്ത്രിയുടെ മകനെയും ഡ്രൈവറെയും കൈകാര്യം ചെയ്തു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും കെട്ടിച്ചമയ്ക്കപ്പെട്ടതാണ് എന്നും മന്ത്രി രവേല കിഷോര്‍ബാബു പറഞ്ഞു. എന്നാല്‍ മകനെതിരായ കേസില്‍ പൊലീസിനെ സ്വാധീനിക്കാന്‍ താന്‍ ശ്രമിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :