ന്യൂഡൽഹി|
JOYS JOY|
Last Modified ശനി, 5 മാര്‍ച്ച് 2016 (15:18 IST)
മാസശമ്പളം പതിനയ്യായിരം രൂപയില്‍ കൂടുതലുള്ളവരുടെ പ്രൊവിഡന്റ് ഫണ്ട് പിന്‍വലിക്കുന്ന സമയത്ത് തുകയ്ക്ക് നികുതി ഏര്‍പ്പെടുത്തിയ നടപടി കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചേക്കും. പ്രൊവിഡന്റ് ഫണ്ട് തുക പിന്‍വലിക്കുമ്പോള്‍ നിക്ഷേപത്തിന്റെ 60 ശതമാനത്തിനു മേല്‍ നികുതി ചുമത്താനുള്ള തീരുമാനം ആയിരിക്കും പിന്‍വലിക്കുക.
ബജറ്റില്‍ ആയിരുന്നു ഇങ്ങനെയൊരു നിര്‍ദ്ദേശം ധനമന്ത്രി മുന്നോട്ടുവെച്ചത്. എന്നാല്‍, തീരുമാനം പുനപരിശോധിക്കാന്‍ പ്രധാനമന്ത്രി ധനമന്ത്രിക്ക് നിര്‍ദ്ദേശം നല്കി.
ഭരണകക്ഷിയായ ബി ജെ പിയില്‍ നിന്നുപോലും വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ധനമന്ത്രാലയം ഇക്കാര്യം പുനരാലോചിക്കുന്നത്. ലോക്‌സഭയില്‍ ചൊവാഴ്ച ഇതുസംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.
തൊഴിലാളി സംഘടനകള്‍ സമരഭീഷണി മുഴക്കിയതിനെ തുടർന്ന് ഇക്കാര്യം പുന:പരിശോധിക്കുമെന്ന് ധനമന്ത്രാലയം സൂചന നല്‍കിയിരുന്നു.