ലുധിയാന|
jibin|
Last Modified ശനി, 5 മാര്‍ച്ച് 2016 (22:13 IST)
ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റ് കനയ്യ കുമാറിനെ രാജ്യദ്രോഹിയാക്കാന്‍ ശ്രമിച്ച് വെട്ടിലായ ബിജെപി സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമായിരിക്കെ കനയ്യയെ തുറന്ന സംവാദത്തിനായി വെല്ലുവിളിച്ച് നരേന്ദ്ര മോദിയുടെ ഭക്‍തയായ പതിനഞ്ചുകാരി രംഗത്ത്. ലുധിയാനയിൽ നിന്നുള്ള ജഗ്‍നവി ബേഹൽ ആണ് അഭിപ്രായ സ്വാതന്ത്ര്യം എന്ന വിഷയത്തിൽ സംവാദത്തിനായി കനയ്യയെ വെല്ലുവിളിച്ചത്.
മോദിക്കെതിരെ മോശമായ ഭാഷ ഉപയോഗിക്കുന്ന കനയ്യ പലതും ഓര്‍ക്കേണ്ടതുണ്ട്. ജനങ്ങള്‍ തെരഞ്ഞെടുത്തുവിട്ട നേതാവാണ് അദ്ദേഹം. പ്രധാനമന്ത്രിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ കനയ്യ അടക്കമുള്ളവര്‍ അവസാനിപ്പിക്കണം. രാഷ്ട്രീയ നേട്ടത്തിനായി കനയ്യ കുമാറും മറ്റുള്ളവരും മൗലികാവകാശങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നും ജഗ‍്‍നവി കുറ്റപ്പെടുത്തി.
അതിര്‍ത്തിയില്‍ സൈനികര്‍ ഭീകരരുമായി ഏറ്റുമുട്ടി മരിക്കുബോള്‍ അഭിപ്രായ സ്വാതന്ത്രത്തിന്റെ പേരില്‍ കനയ്യ ജെഎന്‍യുവില്‍ പ്രവര്‍ത്തിക്കുകയാണ്. അവിടെ വിദ്യാര്‍ഥികള്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയര്‍ത്തുകയാണ്. ഇതൊരിക്കലും അംഗീകരിക്കാനും സഹിക്കാനുമാകില്ലെന്നും ജഗ്‌നവി പറഞ്ഞു.
ഭായ് രൺദീർ സിംഗ് നഗറിലുള്ള ഡാവ് പബ്ലിക് സ്കൂളിലെ വിദ്യാർഥിനിയാണ് ജഗ്‍നവി. എൻജിഒയുടെ സജീവ പ്രവർത്തകയുമാണ്. സ്വച്ഛ് ഭാരത് മിഷൻ പോലെയുള്ള നിരവധി പദ്ധതികൾക്കായി നൽകിയ സംഭാവനകൾ കണക്കിലെടുത്ത് റിപ്പബ്ലിക് ദിനത്തിൽ ജഗ്‍നവിയെ ആദരിച്ചിരുന്നു. മോദിയുടെ കടുത്ത ആരാധികയും ബിജെപി ആശയങ്ങളെ പിന്തുടരുകയും ചെയ്യുന്ന വിദ്യാര്‍ഥിയാണ് ജഗ്നവി.