അധ്യാപിക തല ചുമരിലിടിപ്പിച്ചു; മൂന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു
കൊല്‍ക്കത്ത: |
WEBDUNIA|
Last Modified ശനി, 18 മെയ് 2013 (13:08 IST)
PRO
PRO
അധ്യാപിക തല പിടിച്ച് ചുമരിലിടിപ്പിച്ചതിനെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ മൂന്നാംക്ലാസ് വിദ്യാര്‍ഥി മരിച്ചു. പശ്ചിമബംഗാളിലെ തെക്കന്‍ 24 പര്‍ഗാനാസ് ജില്ലയിലുള്ള ശിശു ശിക്ഷാ കേന്ദ്രത്തിലെ വിദ്യാര്‍ഥി ബാപ്പി ജോര്‍ദാര്‍ ആണ് മരിച്ചത്. സംഭവത്തെത്തുടര്‍ന്ന് ചംബ മോണ്ടാല്‍ എന്ന അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു.
സഹപാഠിക്കൊപ്പം ക്ലാസ്മുറിയില്‍ കളിച്ചതിന്റെ പേരില്‍ എപ്രില്‍ 15നാണ് ഇവര്‍ കുട്ടിയുടെ തല പിടിച്ച് ചുമരിലിടിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടനെ കാനിങ്ങിലെ ആസ്പത്രിയിലും പിന്നീട് കൊല്‍ക്കത്തയിലെ നാഷണല്‍ മെഡിക്കല്‍ കോളേജ്, പാര്‍ക്ക് സര്‍ക്കസ് ആസ്പത്രി എന്നിവിടങ്ങളിലും പ്രവേശിപ്പിച്ചു. ഒരുമാസം മരണത്തോട് മല്ലിട്ട കുട്ടി വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്.
മുപ്പത്തിയഞ്ചുകാരിയായ ചംബ മൊണ്ടാല്‍ നാലുവര്‍ഷമായി ഈ സ്‌കൂളിലെ അധ്യാപികയാണ്. ഇവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സ്‌കൂളിന് മുന്നില്‍ പ്രകടനം നടത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ശക്തമായ നടപടിയെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി ബ്രാട്ട്യ ബസു പറഞ്ഞു.