അധ്യാപിക കുളിമുറിയില്‍ പൂട്ടിയിട്ടു; ആറു വയസുകാരന്‍ മരിച്ചു
കര്‍ണാല്‍|
WEBDUNIA|
Last Modified ബുധന്‍, 22 ഫെബ്രുവരി 2012 (10:44 IST)
ഹോംവര്‍ക്ക് ചെയ്യാത്തതിന് അധ്യാപിക കുളിമുറിയില്‍ പൂട്ടിയിട്ട നഴ്സറി വിദ്യാര്‍ഥി മരണത്തിന് കീഴടങ്ങി. ഹരിയാനയിലെ രാജ്കുല്‍ സീനിയര്‍ സ്കൂളിലെ കിന്റര്‍ഗാര്‍ട്ടന്‍ വിദ്യാര്‍ഥിയായ പങ്കജ്(6) ആണ് മരിച്ചത്. ഡിസംബര്‍ 27-നാണ് സംഭവമുണ്ടായത്. 55 ദിവസങ്ങള്‍ക്ക് ശേഷം ഫെബ്രുവരി 19-ന് പങ്കജ് മരിക്കുകയായിരുന്നു.
കുട്ടിയെ കുളിമുറിയില്‍ പൂട്ടിയിട്ട കാര്യം അധ്യാപിക മറന്നു പോയിരുന്നു. ഇതേ സ്കൂളിലെ വിദ്യാര്‍ഥിയായ പങ്കജിന്റെ മൂത്ത സഹോദരന്‍ കുട്ടിയെ കാണാനില്ലെന്ന് വൈകിട്ട് പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുളിമുറിയില്‍നിന്നു കുട്ടിയെ മോചിപ്പിച്ചു.
മണിക്കൂറുകള്‍ നീണ്ട മാനസിക പീഡനമാണ് കുട്ടിയുടെ മരണത്തിനു കാരണമെന്ന് മാതാപിതാക്കളായ ജയ്വീര്‍ സിംഗും റീനയും നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ കുട്ടി രോഗിയായിരുന്നെന്നും സ്വാഭാവിക മരണം മാത്രമാണുണ്ടായതെന്നും സ്കൂള്‍ അധികൃതര്‍ വാദിക്കുന്നു.
പങ്കജിന്റെ മരണത്തേക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.