അടിച്ചു ഫിറ്റായി ആശുപത്രിയിലെത്തിയ എസ്‌ഐ ഡോക്ടറെ വെടിവച്ചു

ന്യൂഡല്‍ഹി| WEBDUNIA|
PRO
ആശുപത്രിക്കുള്ളില്‍ ഡോക്ടര്‍ക്ക് നേരെ വെടിയുതിര്‍ത്തു. മദ്യലഹരിയില്‍ ആശുപത്രിയിലെത്തിയ എസ് ഐയുടെ തോക്കിന്‍‌മുനയില്‍ നിന്ന് ഭാഗ്യം കൊണ്ടാണ് ഡോക്ടര്‍ രക്ഷപ്പെട്ടത്. കര്‍ണാലിലെ കല്‍പ്പന ചൌളാ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം.

മദ്യപിച്ച് ആശുപത്രിയിലെത്തിയ എസ് ഐ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ നിപുണ്‍ കല്‍റയോട് ഒരു വ്യാജ മെഡിക്കല്‍ രേഖ നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇതിന് ഡോക്ടര്‍ തയ്യാറാകാതിരുന്നതാണ് എസ് ഐയെ പ്രകോപിപ്പിച്ചത്. വീണ്ടും വീണ്ടും ആവശ്യമുന്നയിച്ച എസ് ഐ, ഡോക്ടര്‍ വഴങ്ങില്ലെന്ന് മനസിലായതോടെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു. വേഗം ഒഴിഞ്ഞു മാറിയതുകൊണ്ട് ഡോക്ടര്‍ക്ക് വെടിയേറ്റില്ല.

ആശുപത്രിയിലെ സി സി ടി വിയില്‍ ഡോക്ടറെ വെടിവയ്ക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ ചാനലുകള്‍ സം‌പ്രേക്ഷണം ചെയ്തു. തുടര്‍ന്ന് മണിക്കൂറുകളോളം പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് എസ് ഐ പിടിയിലായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :