രേണുക വേണു|
Last Modified ചൊവ്വ, 13 ഡിസംബര്‍ 2022 (12:13 IST)
Zika Virus:
കര്‍ണാടകയില്‍ ആദ്യമായി സിക വൈറസ് സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി ഡോ.കെ.സുധാകര്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. റായ്ച്ചൂര്‍ ജില്ലയിലെ മാന്‍വിയില്‍ അഞ്ചുവയസ്സുകാരിയിലാണ് രോഗം സ്ഥിരീകരിച്ചത്. അയല്‍ സംസ്ഥാനമായതിനാല്‍ കേരളത്തിലും ജാഗ്രത.
15 ദിവസമായി ഛര്‍ദിയും പനിയും മറ്റു ലക്ഷണങ്ങളും പ്രകടിപ്പിച്ച കുട്ടിയെ ആദ്യം സിന്ധനൂരിലെ താലൂക്ക് ആശുപത്രിയിലും ഡെങ്കിപ്പനി സ്ഥിരീകരിച്ചതോടെ വിജയനഗരയിലെ വിംസിലേക്കും മാറ്റുകയായിരുന്നു. പെണ്‍കുട്ടിയുടെ രക്ത-മൂത്ര സാംപിളുകള്‍ പൂണെ വൈറോളജി ലാബിലേക്ക് അയച്ച് പരിശോധിച്ചപ്പോഴാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.