ഇന്ത്യന്‍ വ്യോമസേനയുടെ മെസ്സിലേക്ക് കൊടുത്തുവിട്ട 4000 കോഴിമുട്ടകളുമായി ഓട്ടോഡ്രൈവര്‍ മുങ്ങി

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 13 ഡിസം‌ബര്‍ 2022 (10:03 IST)
ഇന്ത്യന്‍ വ്യോമസേനയുടെ മെസ്സിലേക്ക് കൊടുത്തുവിട്ട 4000 കോഴിമുട്ടകളുമായി ഓട്ടോഡ്രൈവര്‍ മുങ്ങി. മധ്യപ്രദേശിലെ ഗോളിയാറിലാണ് സംഭവം. വിതരണക്കാരന്‍ കൊടുത്തുവിട്ട മുട്ടയാണ് ഓട്ടോ ഡ്രൈവര്‍ മുക്കിയത്. എയര്‍ഫോഴ്‌സ് മെസ്സിലേക്ക് വിതരണക്കാരന്‍ വിളിച്ചു ചോദിച്ചപ്പോള്‍ മുട്ടകളുമായി ഓട്ടോ എത്തിയിട്ടില്ലെന്ന് ജീവനക്കാര്‍ അറിയിച്ചു.

ഇതോടെയാണ് മുട്ടകള്‍ നഷ്ടപ്പെട്ടെന്ന വിവരം വിതരണക്കാരന്‍ അറിയുന്നത്. പിന്നാലെ വിതരണക്കാരന്‍ പോലീസില്‍ പരാതി നല്‍കി. ഞായറാഴ്ച വൈകുന്നേരം ആണ് സംഭവം നടന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :