യൂട്യൂബില്‍ പണം നല്‍കി വീഡിയോ കാണാന്‍ പുതിയ സൗകര്യം

ശ്രീനു എസ്| Last Modified ശനി, 24 ജൂലൈ 2021 (19:41 IST)
യൂട്യൂബില്‍ പണം നല്‍കി വീഡിയോ കാണാന്‍ പുതിയ സൗകര്യം. Super thanks എന്നാണ് പുതിയ ഫീച്ചറിന്റെ പേര്. 150 രൂപമുതല്‍ 3370 രൂപവരെയാണ് ഇത്തരത്തില്‍ പണം ഈടാക്കാന്‍ സാധിക്കുന്നത്. കൂടാതെ വീഡിയോ നിര്‍മിക്കുന്നയാളുമായി കമന്റ് ബോക്‌സിലൂടെ നേരിട്ട് സംസാരിക്കാനും സാധിക്കും. ഇപ്പോള്‍ 68 രാജ്യങ്ങളിലാണ് ഈ ഫീച്ചര്‍ ലഭ്യമാകുന്നത്.

ക്രിയേറ്റീവായി വീഡിയോ ചെയ്യുന്നവര്‍ക്ക് ഇത് പുതിയ വരുമാന മാര്‍ഗമാകും. അതേസമയം ട്വിറ്ററും ക്ലബ് ഹൗസും ഇത്തരം രീതിയിലേക്ക് മാറാന്‍ സാധ്യതയുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :