കേന്ദ്ര സര്‍ക്കാരിന് നട്ടെല്ലില്ലെന്ന് രാഹുല്‍ഗാന്ധി

ശ്രീനു എസ്| Last Modified ശനി, 24 ജൂലൈ 2021 (17:14 IST)
കേന്ദ്ര സര്‍ക്കാരിന് നട്ടെല്ലില്ലെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. വാക്‌സിനേഷന്‍ രാജ്യത്ത് എന്ന് പൂര്‍ത്തിയാകുമെന്ന് സര്‍ക്കാരിന് പറയാന്‍ സാധിക്കുന്നില്ല. വാക്‌സിന്‍ പ്രതീക്ഷിച്ചിരിക്കുന്ന ജനങ്ങള്‍ക്ക് ഇത് തിരിച്ചടിയാണെന്നും സര്‍ക്കാരിന് നട്ടെല്ലില്ലെന്നുള്ളതിന്റെ ക്ലാസിക് ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിനെതിരെ ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി രൂക്ഷ വിമര്‍ശനം നടത്തിയത്. കഴിഞ്ഞ ദിവസം രാഹുല്‍ പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ കോടതിയുടെ മേല്‍ നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :