അഭിറാം മനോഹർ|
Last Modified ബുധന്‍, 14 ഏപ്രില്‍ 2021 (14:13 IST)
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി ആദിത്യനാഥിനെ ഇന്നലെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
നേരത്തെ ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാണ്. ഇന്നലെ മാത്രം 18,000 പേർക്കാണ് ഉത്തർപ്രദേശിൽ കൊവിഡ് സ്ഥിരീകരിച്ചത്.