സ്പീക്കർ ശ്രീരാമകൃഷ്‌ണന്റെ ആരോഗ്യനിലയിൽ പുരോഗതി, ഐ‌സിയുവിൽ നിന്നും മാറ്റി

അഭിറാം മനോഹർ| Last Modified ബുധന്‍, 14 ഏപ്രില്‍ 2021 (12:14 IST)
കൊവിഡിനൊപ്പം കൂടി ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്ന നിയമസഭാ പി.ശ്രീരാമകൃഷ്ണന്റെ ആരോഗ്യനിലയിൽ പുരോഗതി. സ്പീക്കർ സുഖം പ്രാപിച്ചു‌വരികയാണെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്‌ടർമാർ അറിയിച്ചു.

ന്യുമോണിയ നിയന്ത്രണവിധേയമായതിനെ തുടർന്ന് സ്പീക്കറെ ഐസിയുവിൽ നിന്നും മുറിയിലേക്ക് മാറ്റി. സ്പീക്കർക്ക് എത്രയും പെട്ടെന്ന് പൂർണ്ണ ആരോഗ്യവാനായി ആശുപത്രി വിടാനാവും എന്നും ഡോക്ടർമാർ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :