മുഖ്യമന്ത്രി കൊവിഡ് നെഗറ്റീവായി, ഉച്ചയ്ക്ക് ശേഷം ആശുപത്രി വിടും

അഭിറാം മനോഹർ| Last Modified ബുധന്‍, 14 ഏപ്രില്‍ 2021 (12:23 IST)
മുഖ്യമന്ത്രി ഇന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് നെഗറ്റീവാണെന്ന് കണ്ടെത്തി. അദ്ദേഹം ഇന്ന് ആശുപത്രി വിടും. ഇന്ന് വൈകീട്ട് 3 മണിക്ക് അദ്ദേഹത്തെ ഡിസ്‌ചാർജ് ചെയ്യുമെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു.

മുഖ്യമന്ത്രിയുടെ മകൾ കൊവിഡ് നെഗറ്റീവായെങ്കിലും ആശുപത്രിയിൽ തുടരുകയാണ്.ഇന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്ക് രോഗം ഭേദമായതായി കണ്ടെത്തിയത്. അദ്ദേഹത്തിന് ഇപ്പോഴും കൊവിഡ് രോഗലക്ഷണങ്ങളില്ലെന്നും ആരോഗ്യനില തൃപ്‌തികരമാണെന്നും മെഡിക്കൽ ബോർഡ് അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഭാര്യക്ക് കൊവിഡ് പോസിറ്റീവായി കണ്ടെത്തിയിട്ടുണ്ട്. ലക്ഷണമില്ലാത്തത് കൊണ്ട്ഐവരും ഇന്ന് ആശുപത്രി വിടും. മുഖ്യമന്ത്രിയും കുടുംബവും വീട്ടിൽ നിരീക്ഷണത്തിൽ തുടരുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :