' വർഗീയ കലാപങ്ങൾക്ക് കാരണം മുസ്‌ളിം ജനസംഖ്യ '

മുസ്‌ളിം സമൂഹം , ബിജെപി , യോഗി ആദിത്യനാഥ് , ഉത്തർപ്രദേശ്
ഉത്തർപ്രദേശ്| jibin| Last Modified തിങ്കള്‍, 8 സെപ്‌റ്റംബര്‍ 2014 (12:37 IST)
ഉത്തർപ്രദേശിൽ വർഗീയ കലാപങ്ങൾ വർധിക്കുന്നത് മുസ്‌ളിം ജനസംഖ്യ പെരുകുന്നതുകൊണ്ടാണെന്ന് വിവാദനായകനായ ബിജെപി എംപി യോഗി ആദിത്യനാഥ്. മുസ്‌ളിം സമൂഹം താമസിക്കുന്ന ഇടങ്ങളില്‍ ആര്‍ക്കും താമസിക്കാന്‍ പോലും ആകില്ലെന്നും അദ്ദേഹം പറഞ്ഞു. നോയിഡയിൽ ഒരു റാലിക്കിടെയാണ് യോഗിയുടെ പ്രകോപനപരമായ ഈ പ്രസ്താവന.

ഉത്തർ പ്രദേശിൽ രണ്ടരവർഷത്തിനിടെ 450 വർഗീയ കലാപങ്ങളുണ്ടായി. അതിന് കാരണം മുസ്‌ളിം ജനസംഖ്യ പെരുകുന്നതുകൊണ്ടാണ്. കിഴക്കൻ യുപിയിൽ പ്രത്യേകിച്ച് പ്രശ്നങ്ങളും കലാപങ്ങളും ഇല്ലാത്തതിന് കാരണം അവിടെ മുസ്‌ളിം ജനസംഖ്യ കുറവായതിനാലാണെന്നും ആദിത്യനാഥ് പ്രസ്ഥാവിച്ചു.

10 മുതൽ 20 ശതമാനം വരെ ന്യൂനപക്ഷങ്ങളുള്ള പ്രദേശങ്ങളിൽ വർഗീയ കലാപങ്ങൾ വിരളമായേ നടക്കാറുള്ളൂ. 20 മുതൽ 35 ശതമാനം വരെ ന്യൂനപക്ഷങ്ങളുള്ള മേഖലകളിൽ വൻതോതിലുള്ള കലാപങ്ങൾ നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :