ന്യൂഡല്‍ഹി|
jibin|
Last Modified ബുധന്‍, 3 സെപ്‌റ്റംബര്‍ 2014 (11:53 IST)
ബിജെപി എംഎൽഎ വധശ്രമത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. കിഴക്കൻ ഡൽഹിയിലെ ഷഹ്ദരയിൽ നിന്നുള്ള എംഎൽഎയായ ജിതേന്ദർ സിംഗ് ഷണ്ഡിയ്ക്കു നേരെയാണ് അജ്ഞാതർ വെടി വെച്ചത്. അതിരാവിലെ ബൈക്കിലെത്തിയ നാല് പേരാണ് വെടിവെച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
പുലര്‍ച്ചെ അഞ്ചരയോടെ വീടിന്റെ കോളിംഗ് ബെൽ നിർത്താതെ മുഴങ്ങുന്നത് കേട്ടാണ് താൻ എഴുന്നേറ്റ് വന്നതെന്ന് സിംഗ് പറഞ്ഞു. സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്താനെന്ന് പറഞ്ഞാണ് രണ്ടു യുവാക്കളാണ് വീട്ടില്‍ എത്തിയതെന്നും. ഈ സമയത്ത് പറ്റില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് യുവാക്കള്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധിച്ച് സാക്ഷ്യപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. അതിനും വിസമ്മതിച്ചപ്പോള്‍ കൂട്ടത്തിലൊരാള്‍ കൈയില്‍ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് നാല് തവണ വെടിവെക്കുകയായിരുന്നുവെന്നാണ് ജിതേന്ദർ സിംഗ് പറഞ്ഞത്.
ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ വീടിന് മുന്‍പിലെ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. ഹെല്‍മറ്റ് ധരിച്ചതിനാല്‍ അക്രമികളെ തിരിച്ചറിയാനായിട്ടില്ലെന്ന് എംഎല്‍എ പൊലീസിന് മൊഴി നല്‍കി. സംഭവം സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.