ന്യൂഡല്‍ഹി|
JOYS JOY|
Last Modified ഞായര്‍, 21 ജൂണ്‍ 2015 (09:43 IST)
അന്താരാഷ്‌ട്ര യോഗാദിനം ലോകമെങ്ങും ആചരിച്ചു. 191 രാജ്യങ്ങളിലെ 251 നഗരങ്ങളില്‍ ആണ് യോഗ പരിശീലനത്തോടെ അന്താരാഷ്‌ട്ര യോഗാദിനത്തിന് തുടക്കമായത്. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ പതിനായിരങ്ങള്‍ യോഗ ചെയ്തു.
വിദ്യാര്‍ഥികളും വീട്ടമ്മമാരും ഉദ്യോഗസ്ഥരും അടക്കം 44,000 പേരാണ് രാജ്പഥില്‍ യോഗ ചെയ്യാനെത്തിയത്.
ത്രിവര്‍ണ സ്‌കാര്‍ഫും വെള്ള വസ്ത്രവുമായി എത്തിയ നരേന്ദ്ര മോദി വജ്രാസനം, പത്മാസനം എന്നിവ വിദ്യാര്‍ഥികള്‍ക്കൊപ്പം പരിശീലിച്ചു.
ഡല്‍ഹിയില്‍ രാജ്പഥില്‍ കനത്ത സുരക്ഷയോടെയാണ് യോഗദിനം ആചരിച്ചത്. ഒരു വേദിയില്‍ ഏറ്റവും കൂടുതല്‍ പേര്‍ യോഗ ചെയ്തതിന്റെ ലോക റെക്കോര്‍ഡും രാജ്പഥിലെ ചടങ്ങ് പ്രതീക്ഷിക്കുന്നുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും യോഗയില്‍ പങ്കെടുത്തു.